ഭൂമിമലയാളം

ലോകത്തിന്റെ മുക്കിലും മൂലയിലും വരെ പടര്‍ന്നുകിടക്കുന്ന മലയാളിസമൂഹത്തെ ഭാഷാടിസ്ഥാനത്തില്‍ കോര്‍ത്തിണക്കി ആഗോളതലത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയാണ് ഭൂമിമലയാളം. സാംസ്കാരികകാര്യ വകുപ്പിനു കീഴില്‍ മലയാള ഭാഷാപഠനവും പ്രചാരണവും പ്രവാസിമലയാളികള്‍ക്കിടയില്‍ നിര്‍വഹിക്കാന്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ മലയാളം മിഷനാണ് ഈ ബൃഹദ്ഉദ്യമത്തിന് പിന്നില്‍. എവിടെയെല്ലാം മലയാളി, അവിടെയെല്ലാം മലയാളം എന്ന മലയാളം മിഷന്റെ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ക്യാംപെയ്ന്‍ വിഭാവനം ചെയ്തിരിക്കുന്നത്.

കൂടുതൽ വായിക്കൂ

മലയാളം മിഷൻ

ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് മാതൃഭാഷാ പഠനത്തിന് അവസരം ലഭ്യമാക്കുന്നതിനായി കേരള സര്‍ക്കാര്‍ ആവിഷ്കരിച്ച നടപ്പിലാക്കിയ പദ്ധതിയാണ് മലയാളം മിഷന്‍. ‘എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം’ എന്ന ആശയം മുന്‍ നിര്‍ത്തി ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള മലയാളികളെ നമ്മുടെ ഭാഷാ – സംസ്കാര പരിസരങ്ങളില്‍ സജീവമാക്കി നിര്‍ത്തുന്നതില്‍ നിര്‍ണായകമായ പങ്കാണ് മലയാളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ളത്.ദേശ – രാഷ്ട്ര – വര്‍ഗ – ജാതി – മത – ലിംഗ – പ്രായ ഭേദമന്യേ

കൂടുതൽ വായിക്കൂ

എവിടെയെല്ലാം മലയാളി , അവിടെയെല്ലാം മലയാളം

പരിപാടികൾ

ലോകമലയാള ദിനാചരണം

ലോകഭൂപടത്തിന്റെ വിശാലക്യാന്‍വാസില്‍ മലയാളി സാന്നിധ്യം വരച്ചുകാട്ടുന്ന ലോകമലയാള ദിനാചരണമാണ് ഭൂമിമലയാളത്തിന്റെ പ്രധാനഘടകം. നവംബര്‍ ഒന്നുമുതല്‍ നാലുവരെ ഓസ്ട്രേലിയ മുതല്‍ അമേരിക്ക വരെയായി വിവിധ രാജ്യങ്ങളില്‍ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിനു മലയാളികളെ സംഘടിപ്പിച്ചുകൊണ്ടുള്ള ഭാഷാപ്രതിജ്ഞയിലൂടെയാണ് ലോകമലയാളദിനാചരണം നടക്കുക.

ഭാഷാപ്രതിജ്ഞ

ഭൂമി മുഴുവന്‍ പടര്‍ന്നുകിടക്കുന്ന ബൃഹത്തായ മലയാളിസമൂഹത്തിന്റെ ഭാഗമാണെന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. ലോകസംസ്കാരത്തിനും സാഹിത്യത്തിനും മലയാളവും മലയാളികളും ചെയ്ത സംഭാവനകള്‍ എന്നെ ആഹ്ലാദിപ്പിക്കുന്നു. മലയാളിയുടെ മതാതീതമായ സൗഹൃദവും നവോത്ഥാനത്തിലൂടെ മലയാളികള്‍ കൈവരിച്ച ആധുനികമായ അവബോധവും എന്റെയും രക്തത്തില്‍ അലിഞ്ഞിരിക്കുന്നു.

മത്സരങ്ങൾ

ഫോട്ടോഗ്രാഫി മത്സരം

കൂടുതൽ വായിക്കൂ

കുറുങ്കവിത

കൂടുതൽ വായിക്കൂ

ആശംസകൾ

2018 നവംബർ ഒന്നിന് ലോകമലയാള ദിനാചരണം

കേരളപ്പിറവി – ലോകമലയാളദിനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിനകത്തും

പുറത്തും ലോകമെമ്പാടുമുള്ള മലയാളികളെ മലയാളം മിഷൻ കണ്ണി ചേർക്കുന്നു .

42

രാജ്യങ്ങൾ

160

സംഘടനകൾ

26

സ്ഥാപനങ്ങൾ

1,21,000

മലയാളികൾ

രജിസ്റ്റർ ചെയ്യൂ

പങ്കാളിയാവൂ . . .

ഭൂമിമലയാളം കാമ്പയിന്റെ ഭാഗമായുള്ള ഭാഷാപ്രതിജ്ഞയിലും മറ്റനുബന്ധ പരിപാടികളിലും പങ്കു ചേരാൻ ഇവിടെ രജിസ്റ്റർ ചെയ്യാം

രജിസ്റ്റർ ചെയ്യൂ

പങ്കാളികൾ

മലയാളം മിഷന്റെ ഭൂമിമലയാളം പദ്ധതിയിൽ കേരള സർക്കാരിന്റെ വിവിധ വകുപ്പുകൾ, സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങൾ, വ്യക്തികൾ, സംഘടനകൾ,കൂട്ടായ്മകൾ, ഏജൻസികൾ, മാദ്ധ്യമങ്ങൾ തുടങ്ങിയവർ പങ്കു ചേരും

സമീപിക്കുക

പേര്
ഇമെയിൽ
വിഷയം
അഭിപ്രായം

കേരള സർക്കാർ മലയാളം മിഷന്‍,റ്റി.സി. 27/23(11), രോഹിണി,റോബസ്റ്റ൯ ലെയി൯, കോൺവെ൯റ് റോഡ്,ജനറൽ ഹോസ്പിറ്റൽ ജംഗ്ഷൻ തിരുവനന്തപുരം-1

0471-2478336 , 94475 89773

bhoomimalayalamcampaign@gmail.com